ഏകനായി

ആറ്റുനോറ്റെതിയെന്നമ്മതന്‍ വീട്ടില്‍ ഞാന്‍
അവിടെയെങ്ങുമാരുമില്ല
ആരുമില്ലാനെരമേകനായാ-
ചാരുകസേരതന്മേലെ
ആ നേരമെന്‍ അനുജത്തി തന്‍ ,
വാക്കുകള്‍ എന്‍ കാതിലൂടെ മുഴങ്ങി
പോകേണ്ട ചേട്ടാ പോയിയെന്നാലോ
അവിടാരുമുണ്ടാകില്ല
എന്‍റെ അമ്മാവനും രണ്ടു  പുത്രന്മാരു-
മവിടെ ഉണ്ടായിരുന്നെങ്ങിലും
എന്‍റെ അമ്മാവന്റെ  പുത്രരേ ഓര്‍ത്തു
ഞാന്‍ ചാരിയിരിക്കുന്ന നേരം
അങ്ങണവാടിയില്‍ നിന്നുപ്പുമാവുമായി
മാതുലപുത്രന്മാര്‍ വന്നു
ആ നേരമെന്റെ വിഷാദം മാഞ്ഞുപോയി
സന്തോഷമെന്നില്‍ നിറഞ്ഞു .

                                  - അമല്‍ .പി.വി.

                     10 -E

മൃത്യു

പൂവുകള്‍ വിടരുന്നു ,സൂര്യനുദിക്കും പോലെ ,
പൂവുകള്‍ കൊഴിയുന്നു ,ഒഴുകുന്ന ജലം പോലെ ,
ഒരു ജനനം    ;പിന്നെയോ ഒരു മരണം ,
ജനിച്ചാല്‍ പിന്നെ മരിക്കെണ്ടേ  ?
ഇല്ലയാല്‍ , ഭൂമി നിരയുമേ                   
മനുഷ്യ  രാശിയില്‍ ,
ജനിച്ചാലും കരയുന്നു ,മരിച്ചാലും കരയുന്നു ,
എന്തിനീ കണ്ണീര്‍ പുഴ ;ഇനി ഒരു കണ്ണീര്‍  പുഴ ഒഴുകില്ല ,
ഒരു പുഷ്പം പറിച്ച് വീഴും പോലെ ,
ഒരു മനുഷ്യനെ വെട്ടുന്നു, 
ചുവപ്പ് നിറം കണ്ട് മതിമാരക്കാത്തവര്‍ ,
മൃത്യുവിന്‍  സത്യം അറിയാത്തവര്‍ 
                          
                                -അഖില്‍ മോഹനന്‍
                                  10 C